Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ് മാൾ ‘ഡ്രൈവ്...

ഗ്രാൻഡ് മാൾ ‘ഡ്രൈവ് യുവർ ഡ്രീം’ മെഗാ പ്രൊമോഷന്‌ ആവേശകരമായ സമാപനം

text_fields
bookmark_border
ഗ്രാൻഡ് മാൾ ‘ഡ്രൈവ് യുവർ ഡ്രീം’ മെഗാ പ്രൊമോഷന്‌ ആവേശകരമായ സമാപനം
cancel
camera_alt

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഡ്രൈ​വ് യു​വ​ർ ഡ്രീം ​മെ​ഗാ പ്ര​മോ​ഷ​ൻ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷന് ആവേശകരമായ സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. 50 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ കാഷ് പ്രൈസും 10 വിജയികൾക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്‌സെന്റ് കാറുകളും ആണ് ഈ പ്രമോഷനിലൂടെ സമ്മാനമായി നൽകിയത്.

ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ച റാഫിൾ കൂപ്പണു കളിൽ നിന്നും ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തെരഞ്ഞെടുത്തത്.

പുത്തൻ പുതിയ കാറുകളും കാഷ് പ്രൈസുകളും ഒട്ടേറെ സർപ്രൈസുകളുമായി ഗ്രാൻഡ് മാളിന്റെ പുതിയ മെഗാ പ്രമോഷൻ ജൂലൈ മുതൽ ആരംഭിക്കും. കൂടാതെ നിരവധി സർപ്രൈസ് സമ്മാനങ്ങൾ ഉൾപ്പെടുന്ന ഈ പ്രമോഷനിൽ എല്ലാ മാസവും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കുമെന്നും, ഈ അവസരം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsgrand mallqatar​Mega Promotion Campaign
News Summary - Grand Mall’s ‘Drive Your Dream’ mega promotion concludes
Next Story