പത്താം വാർഷികത്തിൽ 10 റിയാൽ പ്രമോഷനുമായി ഗ്രാൻഡ് മാൾ
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാരശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ പത്താം വാർഷിക പ്രമോഷന് തുടക്കമായി. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ആനിവേഴ്സറി ഡേ സെലിബ്രേഷന്റെ ഭാഗമായി ചൊവ്വാഴ്ച ‘10 റിയാലിന്’ നിരവധി ഉൽപന്നങ്ങൾ ലഭ്യമാക്കും. ഏഷ്യാൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ്, ഷോപ് നമ്പർ 91, 170, എന്നീ ഔട്ട്ലറ്റുകളിൽ വാർഷികാഘോഷ പ്രമോഷൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്, ഗാർഹിക ഉപകരണങ്ങൾ, ഗാർമെന്റ്സ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കൂടാതെ 500ഓളം സാധനങ്ങൾക്ക് വെറും 10 റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാവിലെ എട്ടു മണി മുതൽ രാത്രി പത്തു മണി വരെ ഓരോ മണിക്കൂറിലും ആനുകൂല്യങ്ങൾ നൽകുന്ന ‘അവേർലി’ പ്രമോഷനും ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യാൻ ടൗണിലെ എല്ലാ ബ്രാഞ്ചിലുമായി ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനു പുറമെ, ഒക്ടോബർ 10ന് തുടങ്ങി ഡിസംബർ 27 നീണ്ടുനിൽക്കുന്ന വമ്പൻ സമ്മാനപദ്ധതികളിലൂടെ കാറുകൾ സമ്മാനമായി സ്വന്തമാക്കാനും അവസരം നൽകുന്നു.
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ഔട്ട്ലെറ്റുകളായ ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മിക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 ആൻഡ് 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ എന്നിവിടങ്ങളിൽനിന്ന് 50 റിയാലിനോ അതിനു മുകളിലോ തുകക്ക് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിൽ പങ്കാളികളായി വിജയിക്കുന്നവർക്ക് എട്ട് എം.ജി ഇസെഡ്.എസ് കാറുകളാണ് സമ്മാനമായി നൽകുന്നത്.
കഴിഞ്ഞ പത്തു വർഷത്തോളമായി ഉപഭോക്താക്കൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡിന്റെ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

