Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ്മാ​ൾ ഖു​ർ​ആ​ൻ...

ഗ്രാ​ൻ​ഡ്മാ​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം

text_fields
bookmark_border
ഗ്രാ​ൻ​ഡ്മാ​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം
cancel
camera_alt

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ലി​നും മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം

ദോ​ഹ: പ്ര​മു​ഖ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, എ​സ്‌​ഥാ​ൻ മാ​ൾ, വു​കൈ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. റ​മ​ദാ​ൻ ക​രീം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 30ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ത​ഹ്‌​സി​ൻ അ​ഹ​മ്മ​ദ്, ത​ൽ​ഹ മ​യ​മു​ൻ, അ​ബ്ദു​റ​ഹ്മാ​ൻ ത​ശ്‌​രി​ഫ്‌ എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​റി​യം നാ​സിം, അ​തി​ക മു​ഹ​മ്മ​ദ് നി​ഫ്‌​റാ​സ്, അ​ലി അം​ജ​ദ് എ​ന്നി​വ​രാ​ണ് സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ.

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. കൂ​ടാ​തെ പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു. ഖു​ർ​ആ​നി​ന്റെ മാ​സ​മാ​യ വി​ശു​ദ്ധ റ​മ​ദാ​നി​ലെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ന് വ​ള​രെ​യ​ധി​കം ആ​ത്മീ​യ പ്രാ​ധാ​ന്യ​വും പ്ര​തി​ഫ​ല​വും ഉ​ണ്ടെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​റും ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quran RecitationGrand Mall
News Summary - Grand Mall Quran Recitation Competition
Next Story