Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ പാ​യ​സ...

ഗ്രാ​ൻ​ഡ് മാ​ൾ പാ​യ​സ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ഗ്രാ​ൻ​ഡ് മാ​ൾ പാ​യ​സ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ വു​ഖൈ​ർ എ​സ്ദാ​ൻ ബ്രാ​ഞ്ചി​ൽ സം​ഘ​ടി​പ്പി​ച്ച പാ​യ​സ

മ​ത്സ​ര​ത്തി​ൽ​ പങ്കെടുത്തവർ

ദോ​ഹ: ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ വു​ഖൈ​ർ എ​സ്ദാ​ൻ ബ്രാ​ഞ്ചി​ൽ പാ​യ​സം മ​ത്സ​രം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് ആ​ക്ടി​വി​റ്റി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത മ​ത്സ​രാ​ർ​ത്ഥി​ക​ൾ വി​വി​ധ രു​ചി​ക​ളി​ലു​ള്ള പാ​യ​സ​ങ്ങ​ൾ ത​യാ​റാ​ക്കി എ​ത്തി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ സ​ർ​ഗാ​ത്മ​ക​ത​യും പാ​ച​ക മി​ക​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​വും സ​വി​ശേ​ഷ​വു​മാ​യ പാ​യ​സ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഒ​ന്നാം, ര​ണ്ടാം, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 499, 299, 199 ഖ​ത്ത​ർ റി​യാ​ൽ വി​ല​യു​ള്ള ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൃ​ഷ്ടി​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​രു​മാ​യി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​വും ആ​ക​ർ​ഷ​ക​വു​മാ​യ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Grand Mall Payaso Competition draws attention
Next Story