Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാൾ മെ​ഗാ...

ഗ്രാ​ൻ​ഡ് മാൾ മെ​ഗാ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ തെരഞ്ഞെടുത്തു

text_fields
bookmark_border
ഗ്രാ​ൻ​ഡ് മാൾ മെ​ഗാ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ തെരഞ്ഞെടുത്തു
cancel
camera_alt

ഗ്രാ​ൻ​ഡ് മാൾ മെ​ഗാ പ്രൊ​മോ​ഷ​ൻ ഭാഗ്യവി​ജ​യി​ക​ളെ തി​രെ​ഞ്ഞെ​ടു​ത്തപ്പോൾ

ദോ​ഹ: ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ജ​ന​പ്രി​യ മെ​ഗാ പ്രൊ​മോ​ഷ​നാ​യ കീ​സ് ടു ​ഹാ​പ്പി​നെ​സ് ആ​ദ്യ​ഘ​ട്ട ഭാ​ഗ്യ​വി​ജ​യി​ക​ളെ തി​രെ​ഞ്ഞെ​ടു​ത്തു. ഗ്രാ​ൻ​ഡ് മാ​ൾ ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി 9 ഭാ​ഗ്യ​ശാ​ലി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ, സി.​ഇ.​ഒ നി​തി​ൽ, സി.​ഒ.​ഒ ഹ​രീ​ഷ്, മ​റ്റ് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

8 വി​ജ​യി​ക​ൾ​ക്ക് 3,000 ഖ​ത്ത​ർ റി​യ​ൽ കാ​ഷ് പ്രൈ​സും ഒ​രാ​ൾ​ക്ക് പു​തി​യ മോ​ഡ​ൽ എം.​ജി 5 കാ​റും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. 2026 ജൂ​ലൈ 4 മു​ത​ൽ ഡി​സം​ബ​ർ 23 വ​രെ നീ​ളു​ന്ന മെ​ഗാ പ്രൊ​മോ​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 9 എം​ജി 5 കാ​റു​ക​ൾ, 1,20,000 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് (40 പേ​ർ​ക്ക്), 1 വി​ജ​യി​ക്ക് ബ​മ്പ​ർ സ​മ്മാ​ന​മാ​യി ജെ​റ്റൂ​ർ ടി 1 ​കാ​ർ എ​ന്നി​വ നേ​ടാ​നു​ള്ള അ​വ​സ​രം ഗ്രാ​ൻ​ഡ് മാ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് / ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട്ലെ​റ്റു​ക​ളി​ൽ നി​ന്നും 50 റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ചു ന​ൽ​കി മെ​ഗാ പ്രൊ​മോ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ഇ​തി​നു പു​റ​മെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ഗ്രാ​ൻ​ഡ് മാ​ൾ / ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ്സ് ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫു​ഡ്, നോ​ൺ ഫു​ഡ്, ഗാ​ർ​മെ​ന്റ്സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഫ്രൂ​ട്സ് ആ​ൻ​ഡ് വെ​ജി​റ്റ​ബ്ൾ​സ്, മൊ​ബൈ​ൽ, ഹോം ​അ​പ്ല​യ​ൻ​സ്, ടോ​യ്‌​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും തെ​രെ​ഞ്ഞെ​ടു​ത്ത പ്രൊ​ഡ​ക്ടു​ക​ൾ​ക്ക് പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഗ്രാ​ൻ​ഡ് മി ​ലോ​യ​ൽ​റ്റി കാ​ർ​ഡി​ൽ അം​ഗ​മാ​കു​ന്ന​വ​ർ​ക്ക് അ​ധി​ക പോ​യ​ന്റു​ക​ളും സ്പെ​ഷ്യ​ൽ ഡി​സ്‌​കൗ​ണ്ടു​ക​ളും ല​ഭ്യ​മാ​ണ്.മെ​ഗാ പ്രൊ​മോ​ഷ​ന്റെ ര​ണ്ടാം ഘ​ട്ട ന​റു​ക്കെ​ടു​പ്പ് ആ​ഗ​സ്റ്റ് 27ന് ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grand mall hypermarketQatar Grand Mall Hypermarketqatar​
News Summary - Grand Mall Mega Promotion Winners Selected
Next Story