ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ വിജയികളെ തിരഞ്ഞെടുത്തു
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മെഗാ പ്രമോഷന്റെ നാലാം ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ്, മാൾ മാനേജർ ശരീഫ്, മാർക്കറ്റിങ് മാനേജർ ഷംസീർ, എ.എം.എം പ്രവീൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ കാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ കാഷ് എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകി ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.
അടുത്ത നറുക്കെടുപ്പ് മേയ് 20ന് നടക്കും. ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

