Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് മാൾ ‘കീ ടു ഹാപ്പിനെസ്’ പ്രമോഷൻ: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
ഗ്രാൻഡ് മാൾ ‘കീ ടു ഹാപ്പിനെസ്’ പ്രമോഷൻ: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
cancel
camera_alt

ഗ്രാൻഡ് മാൾ ‘കീ ടു ഹാപ്പിനെസ്’ പ്രമോഷൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു


ദോഹ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ‘കീ ടു ഹാപ്പിനെസ്’ മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ എട്ട് ഭാഗ്യവിജയികൾക്ക് 3,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് 2026 മോഡൽ എം.ജി 5 കാറും ആണ് സമ്മാനമായി നൽകിയത്.

ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രമോഷനിലൂടെ ഒമ്പത് എം.ജി 5 കാറുകൾ, 40 വിജയികൾക്കായി ആകെ 1,20,000 ഖത്തരി റിയാൽ ക്യാഷ് പ്രൈസ്, ഒരു വിജയിക്ക് ബമ്പർ സമ്മാനമായി ജെറ്റൂർ ടി1 കാർ എന്നിവയാണ് ഗ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട് ലെറ്റിൽ നിന്ന് 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് പ്രമോഷനിൽ പങ്കെടുക്കാം.

ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമാണ് ഗ്രാൻഡിന്റെ വളർച്ചയുടെ കരുത്തെന്നും മികച്ച വിലയും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ഷോപ്പിങ് അനുഭവം കൂടുതൽ സന്തോഷകരമാക്കാനാണ് ഇത്തരം സമ്മാനപദ്ധതികൾ ഒരുക്കുന്നതെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Win MG Car in Qatar
Next Story