ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു
text_fieldsഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ ലക്കി ഡ്രോ നറുക്കെടുപ്പ് പരിപാടിക്കിടെ
ദോഹ: മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ബേ, ഗെറ്റ് ക്യാഷ് ആൻഡ് കാർ’ മെഗാ പ്രൊമോഷന്റെ അവസാന ഘട്ട വിജയികളെ തിരഞ്ഞെടുത്തു.ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ലക്കി ഡ്രോ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ബംപർ സമ്മാനമായ മോഡൽ ജെറ്റൂർ ടി 2 കാർ വിജയിയെയും ക്യാഷ് പ്രൈസിനായുള്ള 10 ഭാഗ്യശാലികളെയുമാണ് തിരഞ്ഞെടുത്തത്.
നറുക്കെടുപ്പ് വേളയിൽ ഗ്രാൻഡ് മാളിന്റെ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ ശരീഫ് ബി.സി, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ്, മാർക്കറ്റിങ് മാനേജർ ഷംസീർ, മാൾ മാനേജർ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. ഉൽപന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.

