ഗ്രാൻഡ് മാൾ 'ലെറ്റ്സ് ഫുട്ബാൾ' നറുക്കെടുപ്പ്
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്‍റെ ‘ലെറ്റ്സ് ഫുട്ബാൾ ഖത്തർ 2022’ മെഗാ പ്രമോഷൻ നറുക്കെടുപ്പ് ഏഷ്യൻ ടൗൺ ഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റിൽ നടന്നപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്‍റെ മെഗാ പ്രമോഷനായ 'ലെറ്റ്സ് ഫുട്ബാൾ ഖത്തർ 2022' നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു.
ഏപ്രിൽ ആറുവരെ നീണ്ട മെഗാ പ്രമോഷനിൽ ഗ്രാൻഡിന്‍റെ വിവിധ ഔട്ട്ലെറ്റുകളായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽനിന്നും 50 റിയാലിനോ മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി പങ്കെടുത്തവരിൽനിന്നും നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.
ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ ഭാഗ്യശാലികൾക്ക് 1.75 കിലോ സ്വർണ ഫുട്ബാളാണ് സമ്മാനം.
ഒരു കിലോഗ്രാം വരുന്ന ഗോൾഡൻ ഫുട്ബാൾ, രണ്ടു പേർക്ക് 250 ഗ്രാം വീതം ഗോൾഡൻ ബൂട്ടുകൾ, 250 ഗ്രാം ഗോൾഡൻ ഗ്ലൗ എന്നിവയാണ് ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകുക.ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ഖത്തർ ഒരുക്കിയ മെഗാ പ്രമോഷൻ വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി മാനേജ്‌മെന്‍റ് അറിയിച്ചു.
സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

