ഗ്രാൻഡ് മാൾ ജാക്ക്പോട്ട് ജേണി മെഗാ പ്രമോഷൻ ആദ്യഘട്ട വിജയികളെ തെരഞ്ഞെടുത്തു
text_fieldsഗ്രാൻഡ് മാൾ ജാക്ക്പോട്ട് ജേണി മെഗാ പ്രമോഷൻ ആദ്യഘട്ട വിജയികളെ തെരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ജാക്ക്പോട്ട് ജേണി മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു.
ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, വുകൈർ എന്നിവിടങ്ങളിൽ ഖത്തർ വാണിജ്യ മന്ത്രാലയത്തിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. വിജയികൾക്ക് 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള കാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക. ജൂലൈ മൂന്നിനു തുടങ്ങി ഡിസംബർ 25, വരെ നീളുന്ന ഈ റാഫിൾ പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് വെന്യൂ കാറും 1,50,000 റിയാലിന്റെ കാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.
ലക്കി ഡ്രോ വേളയിൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ ശരീഫ് ബി.സി, അഡ്മിൻ മാനേജർ നിതിൽ, പി.ആർ മാനേജർ സിദ്ദീഖ്, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
ഈ അവസരം എല്ലാ ഉപയോക്താക്കളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

