ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് രംഗോലി മത്സരം
text_fieldsദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരത്തിന്റെ രണ്ടാം സീസൺ സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. സർഗാത്മകതയും കലാപരമായ മികവും നിറഞ്ഞ മത്സരത്തിൽ രജിസ്റ്റർ ചെയ്ത 50ലധികം മത്സരാർഥികൾ പങ്കെടുത്തു. വ്യത്യസ്തമായ ആശയങ്ങളും മനോഹരമായ ഡിസൈനുകളും കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ വിജയികളായവർക്ക് കാഷ് വൗച്ചറുകളും ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
സംസ്കാരവും പാരമ്പര്യവും ആഘോഷമാക്കിയ പരിപാടി ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും വലിയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കിയത്. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ മത്സരാർഥികൾക്കും പങ്കാളികൾക്കും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ നന്ദി അറിയിച്ചു. എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് വ്യത്യസ്തമായ സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

