ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് പുതിയ ഔട്ട് ലെറ്റ് നജ്മയിൽ ആരംഭിച്ചു
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് നജ്മ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: കഴിഞ്ഞ 12 വർഷമായി ഖത്തറിലെ റീട്ടെയിൽ രംഗത്ത് ഉപഭോക്താവിന്റെ വിശ്വാസവും പിന്തുണയും സ്വന്തമാക്കി മുന്നേറുന്ന ഗ്രാൻഡ് മാളിന്റെ പത്താമത്തെ ഔട്ട്ലറ്റ് ഗ്രാൻഡ് എക്സ്പ്രസ് നജ്മയിൽ പ്രവർത്തനം ആരംഭിച്ചു. ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ, ബിൻ യൂസഫ് ഗ്രൂപ് സി.ഇ.ഒ ഡേവിഡ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. സി.ഇ.ഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, മറ്റു മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യ വിൽപന ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കലിൽ നിന്നും ഏറ്റുവാങ്ങി. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഔട്ട്ലറ്റിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിങ് അനുഭവം നല്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഗ്രാൻഡ് എക്സ്പ്രസ് സജ്ജീകരിച്ചിരിക്കുന്നത്.
ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബ്ള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയർ, ലൈഫ് സ്റ്റൈല്‍, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉൽപന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, ടെലിവിഷൻ, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചുള്ള എല്ലാ ഉൽപന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കിൽ ഇവിടെ ലഭ്യമാണ്.
ഇൻഡസ്ട്രിയല്‍ ഏരിയ ബിർക്കത് അൽ അവാമിറിൽ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിന് പുറമെ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാൻഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അഷ്റഫ് ചിറക്കൽ അറിയിച്ചു. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃ ശീലങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് കൂടുതൽ ശാഖകൾ തുറക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

