ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് -നടുമുറ്റം ഓണക്കള മത്സരം ശ്രദ്ധേയമായി
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് നടുമുറ്റം വിമൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഓണക്കള മത്സരത്തിലെ വിജയികൾക്ക് ഗ്രാൻഡ് മാൾ റീജിനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമ്മാനം കൈമാറുന്നു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റും നടുമുറ്റം വിമൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ധേയമായി. വെള്ളിയാഴ്ച ഗ്രാൻഡ് എക്സ്പ്രസ് എസ്ദാൻ മാൾ വുകൈർ സ്റ്റോറിൽ നടന്ന പരിപാടിയിൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവിധ അസോസിയേഷനുകളുടെ ടീമംഗങ്ങൾ പങ്കെടുത്തു. 'നാച്വര്‍ മീറ്റ്സ് ക്രിയേറ്റിവിറ്റി' (പ്രകൃതി സർഗാത്മകതയെ കണ്ടുമുട്ടുന്നു) എന്ന തലക്കെട്ടിലും സാഹോദര്യം എന്ന ആശയത്തിലും ഒരുക്കിയ പ്രകൃതി സൗഹൃദ ഓണക്കള മത്സരത്തില്‍ വിവിധ കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ടീമുകള്‍ മാറ്റുരച്ചു. പരമ്പരാഗതമായി ഓണക്കളങ്ങള്ക്ക് ഉപയോഗിച്ചുവരുന്ന പൂക്കള്ക്കുപുറമെ ഇലകളും പുനരുപയോഗിക്കാവുന്ന സാധനങ്ങളാലും ചേര്‍ത്ത് നിര്‍മിച്ച ഓണക്കളങ്ങള്‍ വൈവിദ്യമാര്‍ന്ന സൃഷ്ടികളാലും പുതുമ നിറഞ്ഞ ആവിഷ്കാരങ്ങളാലും വേറിട്ടതായി.
മാമോക് അലുംനി ഖത്തർ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം ടീം എ.ജെ.ജി.എം.എയും ടീം മുശീയരിബും സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 1500 ഖത്തർ റിയാൽ കാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം 1000 റിയാൽ കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം 500 റിയാൽ കാഷ് പ്രൈസും ട്രോഫിയും ആയിരുന്നു സമ്മാനം.
ഗ്രാൻഡ് മാൾ റീജിനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രവാസി വെൽഫയർ പ്രസിഡന്റ് ആർ. ചന്ദ്രമോഹനന്, ഐ.സി.സി വനിതാവേദി പ്രസിഡന്റ് അഞ്ചന മേനോന്, വൈസ് പ്രസിഡന്റ് ആബിദ അബ്ദുല്ല, നടുമുറ്റം പ്രസിഡന്റ് സന നസീം, ഗ്രാൻഡ് മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, ബ്രാഡ്മാ സി.ഇ.ഒ ഹാഫിസ് മുഹമ്മദ് എന്നിവര്‍ വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗ്രാൻഡ് മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, മാൾ മാനേജർമാരായ കാർത്തിക്, രാധാകൃഷ്ണൻ, മാർക്കറ്റിങ് മാനേജർ ഷംസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നടുമുറ്റം ജനറൽ സെക്രട്ടറി ഫാതിമ തസ്നീം, പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ സുമയ്യ താസീൻ, നിത്യ സുബീഷ്, സജ്ന സാക്കി എന്നിവരും നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. നടുമുറ്റം അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കുടുംബങ്ങൾക്കും കുട്ടികൾക്കും സന്തോഷവും സൗഹൃദവും പകരുന്ന ഇത്തരം സാംസ്കാരിക പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

