ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ‘ജാക്ക്പോട്ട് ജേണി’ മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ്
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ജാക്ക്പോട്ട് ജേണി‘ മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ജാക്ക്പോട്ട് ജേണി’ മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധിയുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. വിജയികൾക്ക് 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള കാഷ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.ഡിസംബർ 25 വരെ നീളുന്ന റാഫിൾ പ്രൊമോഷനിൽ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് വെന്യൂ കാറും 1,50,000 റിയാലിന്റെ കാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പാർേച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നുവരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകി ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.
ലക്കി ഡ്രോ വേളയിൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ. മാനേജർ സിദ്ദീഖ് എന്നിവർ സന്നിഹിതരായി. ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

