ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷൻ
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ് മെഗാ
പ്രമോഷന്റെ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന “ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ്” മെഗാ പ്രമോഷന്റെ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാളിൽ നടന്ന ചടങ്ങിൽ 10 ഭാഗ്യശാലികൾക്ക് വീതം 2,000 ഖത്തർ റിയാൽ കാഷ് പ്രൈസും, ഒരാൾക്ക് ബ്രാൻഡ് ന്യൂ ഹുണ്ടായ് ആക്സന്റ് 2026 മോഡൽ കാറും സമ്മാനമായി നൽകി.
ഉപഭോക്താക്കൾക്ക് സ്വപ്നസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമൊരുക്കുന്ന ഈ മെഗാ പ്രമോഷൻ ജൂൺ 24 വരെ തുടരും. പ്രമോഷന്റെ ഭാഗമായി മൊത്തം 10 ന്യൂ ഹുണ്ടായ് ആക്സന്റ് കാറുകളും 1,00,000 ഖത്തർ റിയാൽ കാഷ് പ്രൈസുകളും വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റിൽ നിന്ന് 50 റിയാലോ അതിൽ കൂടുതലോ വിലക്ക് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കെടുക്കാം.
ഓരോ സീസണിലും ഉപഭോക്താക്കൾക്കായി ആകർഷകമായ മെഗാ പ്രമോഷനുകൾ അവതരിപ്പിക്കുന്ന ഗ്രാൻഡ് മാൾ, കാറുകൾ, സ്വർണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങി നിരവധി വിലമതിക്കാനാകാത്ത സമ്മാനങ്ങൾ നൽകി ഇതിനോടകം തന്നെ അനേകം ഭാഗ്യവിജയികളെ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വമ്പൻ ഡിസ്കൗണ്ടുകളും ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ ലഭ്യമാണ്. പ്രമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ജൂൺ 25ന് നടക്കും. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തിണമെന്ന് ഗ്രാൻഡ് മാൾ റീജണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

