ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്; ‘ഷോപ്പ് ആൻഡ് വിൻ’ വിജയികൾക്ക് സമ്മാന വിതരണം
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ‘ഷോപ്പ് ആൻഡ് വിൻ’ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ നടന്നു.പ്രമോഷനിലെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ട് ഭാഗ്യശാലികൾക്ക് ഗീലി എംഗ്രാൻഡ് കാറുകൾ സമ്മാനമായി നൽകി. ഈ വർഷം ഏപ്രിൽ നാലിനു തുടങ്ങി ജൂൺ 29 വരെ നീണ്ട പ്രമോഷനിൽനിന്നായിരുന്നു നറുക്കെടുപ്പ്. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ജൂൺ 30ന് നറുക്കെടുപ്പ് നടന്നു.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ മെഗാ പ്രമോഷനായ ‘ഹിറ്റ് ദി ഹീറ്റി’ലൂടെ എട്ട് എം.ജി ഫൈവ് കാറുകളാണ് അടുത്ത ഘട്ടത്തിൽ വിജയികളെ കാത്തിരിക്കുന്നത്. നിലവിലുള്ള ഓഫറുകൾക്കു പുറമെ 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പണിലൂടെയാണ് കാറുകൾ നേടാനുള്ള അവസരം ഒരുങ്ങുന്നത്. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ എട്ട് ഔട്ട്ലെറ്റുകളിലും ഈ ഓഫർ ലഭ്യമാണെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.

