ഗ്രാൻഡ്മാൾ മെഗാ പ്രമോഷൻ നറുക്കെടുപ്പ്
text_fieldsഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് വാർഷിക പ്രമോഷൻ അവസാന ഘട്ട നറുക്കെടുപ്പ് മന്ത്രാലയം പ്രതിനിധിയുടെ സാന്നിധ്യത്തിൽ നടന്നപ്പോൾ
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ വാർഷിക മെഗാ പ്രമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ നടന്നു.
ഒക്ടോബർ നാലിന് തുടങ്ങി ഡിസംബർ 25 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിന്റെ ഔട്ട്ലെറ്റുകളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കളും സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്തു നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 10 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
ഭാഗ്യശാലികളായ എട്ടു പേർക്ക് 10,000 ഖത്തർ റിയാൽ കാഷ് പ്രൈസും രണ്ടു പേർക്ക് ബംപർ സമ്മാനമായ ചാങ്കാൻ സി.എസ് കാറുമാണ് സമ്മാനം. ഗ്രാൻഡ് മാൾ സി.ഇ.ഒ ശരീഫ് ബി.സി, അഡ്മിൻ മാനേജർ നിതിൻ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ് മറ്റു മാനേജ്മെന്റ് അംഗങ്ങൾ പങ്കെടുത്തു.
മെഗാ പ്രമോഷനിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 24 ഭാഗ്യശാലികൾക്ക് 10,000 ഖത്തർ റിയൽ കാഷ് പ്രൈസും രണ്ടു പേർക്ക് ബംപർ സമ്മാനമായി കാറുമാണ് പ്രഖ്യാപിച്ചത്. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ ആവേശകരമായ സമ്മാനങ്ങളിലൂടെ നിരവധി ഭാഗ്യശാലികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചു.
മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.സി ഉപദേശക സമിതി അംഗവും റീജനൽ ഡയറക്ടറുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.

