ആരോഗ്യപ്രവർത്തകർക്ക് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിെൻറ ആദരം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ സ്വാബ് റിസർച്ച് സെൻററിലെ 30ഓളം വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചാണ് ഗ്രാൻഡ് മാതൃകയായത്.
കോവിഡ് രൂക്ഷമായ സമയത്തും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കാണിച്ച സമർപ്പണവും ധൈര്യവും ആത്മാർഥതയും കണക്കിലെടുത്താണിത്. ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വാബ് റിസർച്ച് സെൻററിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഫിനാൻസ് മാനേജർ ഷെരീഫ്, മാർക്കറ്റിങ് മാനേജർ വിബിൻ കുമാർ, ക്ലിനിക്കൽ ട്രാൻസ്ഫർമേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മോസാ അലിഷാഖ്, ഹമദ് സീനിയർ കൺസൽട്ടൻറ് ഡോ. ആൻഡ്രൂ ജെറമിജിങ്കോ, സദ്ദാം ഹുസൈൻ, ക്വാളിറ്റി മാനേജ്മെൻറ് ആൻഡ് ഇംപ്രൂവ്മെൻറ് ഓഫിസർ അൽവാഷിദ്, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
സ്വാബ് ടെസ്റ്റിന് പുറമെ രക്തസാമ്പ്ളിലൂടെ കോവിഡ് പ്രതിരോധ ശേഷി നിർണയിക്കുന്ന സിറോളി ടെസ്റ്റ് പരിശോധന കൂടി ഈ സംഘം നടത്തുന്നുണ്ട്. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഫിനാൻസ് മാനേജർ ഷെരീഫ്, സാമൂഹിക പ്രവർത്തകൻ അമീൻ കൊടിയത്തൂർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി.
കൃത്യമായ നടപടികളിലൂടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി ഖത്തർ മറ്റു രാജ്യങ്ങൾക്ക് മാതൃകയാവുകയാണെന്നും ഇതിൽ പങ്കാളികളായ വിവിധ സർക്കാർ വിഭാഗങ്ങൾക്കും മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും ഗ്രാൻഡ്മാളിെൻറ എല്ലാവിധ ആശംസകളും അറിയിക്കുന്നതായി അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

