ഓണാഘോഷ പരിപാടികളൊരുക്കി ഗ്രാൻഡ് മാൾ
text_fieldsഗ്രാൻഡ് മാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് എക്സ്പ്രസ്, വുക്കൈര് സ്റ്റോറിൽ കലാപരിപാടികളും കായിക മത്സരങ്ങളുമായി ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു. വ്യത്യസ്ത രാജ്യക്കാരായ ഉപഭോക്താക്കൾ മത്സരങ്ങളിൽ പങ്കെടുത്തു. റിങ് ത്രോവിങ്, കപ്പ് സ്റ്റേക്കിങ്, പൊട്ടു തൊടൽ, ഈറ്റിങ് മത്സരം തുടങ്ങിയ വിനോദകരമായ മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും പങ്കാളികളായി. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തതോടെ, കുട്ടികൾക്ക് സന്തോഷവും കുടുംബങ്ങൾക്ക് വിനോദവും സമ്മാനിച്ച പരിപാടിയായി മാറി.
ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം ആഘോഷങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഖത്തറിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. കൂടാതെ 50 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് റാഫിൾ കൂപ്പൺ വഴി 10 ഹ്യുണ്ടായ് വെന്യൂ കാറും 150000 ഖത്തർ റിയാൽ മൂല്യമുള്ള കാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

