ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ നറുക്കെടുപ്പ് നടത്തി
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ മെഗാ പ്രമോഷനായ ‘ഗ്രാൻഡ് 2020 ബൈ, ഡ്രൈവ് ആൻഡ് ൈഫ്ല’ മൂന്നാം ഘട്ട നറുക്കെടുപ്പ് നടന്നപ്പോൾ
ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ മെഗാ പ്രമോഷനായ 'ഗ്രാൻഡ് 2020 ബൈ, ഡ്രൈവ് ആൻഡ് ൈഫ്ല' മൂന്നാം ഘട്ട നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽനിന്ന് 50 റിയാലിനോ അതിനുമുകളിലോ പർേച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
2020 ജനുവരി 16ന് തുടങ്ങി 2021 ജനുവരി ആറുവരെ നീളുന്ന ഈ മെഗാ പ്രമോഷനിൽ നാലു നറുക്കെടുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഓരോ നറുക്കെടുപ്പിലും നാല് ടൊയോട്ട ഫോർച്യൂണർ കാർ, 10 എൽ.ഇ.ഡി സ്മാർട്ട് ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, നാല് പേർക്കു ജോർജിയ ട്രിപ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

