ഗ്രാൻഡ് മാൾ ഭാഗ്യ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsഗ്രാൻഡ്മാൾ ഹൈപ്പർ മാർക്കറ്റ് മെഗാ പ്രമോഷൻ വിജയികൾ മാനേജ്മെന്റ് അംഗങ്ങൾക്കൊപ്പം
ദോഹ: മുൻനിര ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ‘ബൈ ആൻഡ് ഗെറ്റ് കാഷ് ആൻഡ് കാർ’ മെഗാ പ്രമോഷൻ ആദ്യഘട്ട വിജയികൾക്കുള്ള കാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യൻ ടൗൺ ഗ്രാൻഡ്മാളിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ ശരീഫ് ബി.സി സമ്മാന വിതരണം നിർവഹിച്ചു. ചടങ്ങിൽ ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ്, മാർക്കറ്റിങ് മാനേജർ ഷംസീർ, മാൾ മാനേജർ നവാബ് എന്നിവർ പങ്കെടുത്തു.
15 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ കാഷ് ആണ് സമ്മാനമായി ലഭിച്ചത്. 15 ഭാഗ്യശാലികൾക്കായുള്ള അടുത്ത ലക്കി ഡ്രോ മേയ് 25നും അവസാന ഘട്ട നറുക്കെടുപ്പ് ജൂൺ 21നും ആയിരിക്കും. 10 പേർക്ക് 5000 റിയാൽ കാഷും ബമ്പർ സമ്മാനമായ പുതിയ മോഡൽ ജെറ്റുർ ടി2 കാറും ആണ് അവസാന ഘട്ട നറുക്കെടുപ്പ് വിജയികളെ കാത്തിരിക്കുന്നത്.
ഈ വർഷം ഏപ്രിൽ ഒന്നിന് തുടങ്ങി ജൂൺ 21 വരെ നീളുന്ന മെഗാ പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ ടി2 കാറും 200,000 റിയാലിന്റെ കാഷ് സമ്മാനവും നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏത് ഗ്രാൻഡ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഖത്തർ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.
ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയും, ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യം എന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരങ്ങൾ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

