ഗ്രാൻഡ് മാൾ ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കം
text_fieldsഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ഈത്തപ്പഴമേള റീജനൽ ഡയറക്ടർ അഷറഫ് ചിറക്കൽ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മധുരമൂറുന്ന ഈത്തപ്പഴങ്ങളുടെ മേളയുമായി ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്. ഖത്തറിലെ ഫാമുകളിൽ കൃഷി ചെയ്ത് വിളവെടുത്ത ഏറ്റവും മികച്ച ഗുണമേന്മയുള്ള ഈത്തപ്പഴങ്ങളുമായാണ് വിപുലമായ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ലെറ്റുകളിലും ഗ്രാൻഡ് ഫ്രഷ് ഈത്തപ്പഴങ്ങൾ ലഭ്യമാകും. ഖലാസ്, ബർഹി, ശിഷി, തമാർ, ഹലാലി, ഖുദ്രി, ഖെനൈസി തുടങ്ങിയ വിവിധ ഇനം ഈത്തപ്പഴങ്ങളാണ് ഫെസ്റ്റിൽ തയാറാക്കിയത്. ഫ്രഷ് ഈത്തപ്പഴങ്ങൾക്കു പുറമെ അജ്വ, മബ്റൂം, സഗായ്, മെദ്ജൂൾ, സഫാവി, ഡ്രൈ ഡേറ്റ്സ് തുടങ്ങിയവയും ലഭിക്കും. കേക്ക്, പുഡിങ്, ബ്രഡ്, പായസം, ലഡു, അച്ചാർ, ജ്യൂസ്, ഡേറ്റ്സ് റോൾ, പഫ്സ്, പുലാവ് എന്നിവയുൾപ്പെടെ ഈത്തപ്പഴത്തിൽനിന്ന് ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ ഒരു നിരതന്നെ ഗ്രാൻഡ് മാൾ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .
ഉപഭോക്താക്കൾക്ക് നല്ല ഇനം ഫ്രഷ് ഈത്തപ്പഴങ്ങൾ മിതമായ വിലയിൽ വാങ്ങാനുള്ള അവസരങ്ങളാണ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷറഫ് ചിറക്കൽ അറിയിച്ചു. ആഗസ്റ്റ് 16വരെ ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ തുടരും. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ മേള ഉദ്ഘടനം ചെയ്തു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പബ്ലിക് റിലേഷൻ മാനേജർ സിദ്ദീഖ്, മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

