Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ...

ഗ്രാ​ൻ​ഡ് മാ​ൾ 'ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ്' വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഗ്രാ​ൻ​ഡ് മാ​ൾ ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ഗ്രാ​ൻ​ഡ് മാ​ൾ 'ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ്' വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

Listen to this Article

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഡ്രൈ​വ് യു​വ​ർ ഡ്രീം ​വി​ത്ത് ഗ്രാ​ൻ​ഡ് മെ​ഗാ പ്ര​മോ​ഷ​ന്റെ ആ​ദ്യ​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഗ്രാ​ൻ​ഡ് മാ​ൾ ഏ​ഷ്യ​ൻ ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

10 ഭാ​ഗ്യ വി​ജ​യി​ക​ൾ​ക്ക് 2000 ഖ​ത്ത​ർ റി​യ​ൽ കാ​ഷ് പ്രൈ​സും ഒ​രു വി​ജ​യി​ക്ക് ഹ്യൂ​ണ്ടാ​യ് ബ്രാ​ൻ​ഡ് ന്യൂ ​അ​ക്‌​സെ​ന്റ് 2026 മോ​ഡ​ൽ കാ​റും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.

ജൂ​ൺ 24 വ​രെ നീ​ളു​ന്ന മെ​ഗാ പ്രൊ​മോ​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 10 ഹ്യു​ണ്ടാ​യി ആ​ക്സ​ന്റ് കാ​റു​ക​ൾ, 1,00,000 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് എ​ന്നി​വ നേ​ടാ​നു​ള്ള അ​വ​സ​രം ഗ്രാ​ൻ​ഡ് മാ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​റി​ലെ ഏ​തെ​ങ്കി​ലും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​കെ​റ്റ് / ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ നി​ന്നും വെ​റും 50 റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ പാ​ർ​ച്ച​സ്‌ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാം. ഓ​രോ സീ​സ​ണി​ലും ന​ട​ന്നു വ​രു​ന്ന മെ​ഗാ പ്ര​മോ​ഷ​നു​ക​ളി​ലൂ​ടെ കാ​റു​ക​ൾ, സ്വ​ർ​ണ്ണ ബാ​റു​ക​ൾ, കാ​ഷ് പ്രൈ​സു​ക​ൾ തു​ട​ങ്ങി​യ റി​വാ​ർ​ഡു​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് ഒ​രു​പാ​ട് വി​ജ​യി​ക​ളെ സൃ​ഷ്ടി​ക്കാ​ൻ ഇ​തി​നോ​ട​കം ഗ്രാ​ൻ​ഡ് മാ​ളി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഗ്രാ​ൻ​ഡ് മാ​ൾ /ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രൊ​മോ​ഷ​ന്റെ ര​ണ്ടാം ഘ​ട്ട ന​റു​ക്കെ​ടു​പ്പ് ഫെ​ബ്രു​വ​രി 26ന് ​ന​ട​ക്കും. ഈ ​അ​വ​സ​ര​ങ്ങ​ൾ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Grand Mall awards 'Drive Your Dream with Grand' winners
Next Story