ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ ഷോറൂം12ാം വാർഷികം
text_fieldsഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ ഷോറൂം 12ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച പ്രൊമോഷൻ റീജിനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12ാം വാർഷികത്തിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും പ്രമോഷൻ ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ വാർഷിക കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, മറ്റ് മാനേജ്മെന്റുകളും പങ്കെടുത്തു. റീട്ടെയിൽ രംഗത്ത് ഒട്ടനവധി പ്രമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഏകദേശം അയ്യായിരത്തിലധികം ഉൽപന്നങ്ങളാണ് വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.
ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഫ്രോസണ്‍, ഫാഷന്‍, ഫൂട്വെയർ, ലൈഫ് സ്റ്റൈല്‍, മൊബൈൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി വലിയൊരു ശേഖരം തന്നെ എല്ലാ ഗ്രാൻഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കിഡ്സ് കാർണിവൽ, ഹൽവ ഫെസ്റ്റ്, അറേബ്യൻ ഫെസ്റ്റിവൽ തുടങ്ങിയ സ്പെഷൽ ഓഫർ കാമ്പയിനും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ഓഫറുകൾക്കും പുറമെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് വെന്യൂ കാറും 150,000 റിയാലിന്റെ കാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഉണ്ട്. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

