Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരിയാണി ഫെസ്​റ്റുമായി ഗ്രാൻഡ്​ ഹൈപ്പർമാർക്കറ്റ്​

text_fields
bookmark_border
ബിരിയാണി ഫെസ്​റ്റുമായി ഗ്രാൻഡ്​ ഹൈപ്പർമാർക്കറ്റ്​
cancel
camera_alt

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ബിരിയാണി ഫെസ്​റ്റ്​ ജനറൽ മാനേജർ അജിത് കുമാർ ഉദ്​ഘാടനം ചെയ്യുന്നു 

ദോഹ: കേട്ടുമാത്രം പരിചയിച്ച ബിരിയാണി വൈവിധ്യം ഒന്നു രുചിക്കാൻ താൽപര്യമില്ലേ?. എങ്കിൽ ഇനിയും കാത്തിരിക്കേണ്ട. ഖത്തറിലെ പ്രമുഖ റീ​ട്ടെയിൽ ശൃംഖലയായ ഗ്രാൻഡ്​ ഹൈപ്പർമാർക്കറ്റ്​ ഒരുക്കുന്ന ബിരിയാണി ഫെസ്​റ്റിലേക്ക്​ ഭക്ഷണ പ്രിയർക്ക്​ സ്വാഗതം. ഉപഭോക്​താക്കൾക്കായി വ്യത്യസ്​തങ്ങളായ ബിരിയാണികളുടെ ശേഖരമാണ്​ ​ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻെറ വുകൈറിലെ എസ്‌ഥാൻ മാൾ ബ്രാഞ്ചിൽ ഒരുക്കിയത്​. ജൂലൈ 16ാം തീയതിവരെ നീണ്ടുനിൽക്കുന്ന ബിരിയാണി ഫെസ്​റ്റിന്​ ബുധനാഴ്​ച തുടക്കമായി. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ്​ ജനറൽ മാനേജർ അജിത് കുമാർ ബിരിയാണി ഫെസ്​റ്റ്​ ഉദ്ഘാടനം ചെയ്‌തു.

മട്ടൺ ബിരിയാണി, ഹൈദരാബാദി ബിരിയാണി, കിഴി ബിരിയാണി, കപ്പ ബിരിയാണി, എഗ്ഗ് ബിരിയാണി, ഫിഷ് ബിരിയാണി, വെജിറ്റബിൾ ബിരിയാണി, ചിക്കൻ ദം ബിരിയാണി, ബാംബൂ ബിരിയാണി, സഫയർ ബിരിയാണി, തണ്ടൂർ ബിരിയാണി, കറാച്ചി ദർബാർ ബിരിയാണി, തലശ്ശേരി ബിരിയാണി, ബീഫ് ബിരിയാണി എന്നീ വ്യത്യസ്ത തരം ബിരിയാണികളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരിയാണി ഫെസ്​റ്റ്​ ജൂലൈ 16ാം തീയതിവരെ തുടരുന്നതായിരിക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Hypermarket with Biryani Fest
Next Story