Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്​ ചിത്രരചന മത്സരം: വിജയികൾക്ക്​ സമ്മാനം നൽകി

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്​ ചിത്രരചന മത്സരം: വിജയികൾക്ക്​ സമ്മാനം നൽകി
cancel
camera_alt

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്​ നടത്തിയ ഓൺലൈൻ ചിത്രരചന മത്സരത്തിലെ വിജയികൾക്ക്​ സമ്മാനം നൽകിയ​പ്പോൾ

ദോഹ: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് നടത്തിയ ഓൺലൈൻ ചിത്രരചന മൽസരത്തിലെ വിജയികൾക്ക്​ സമ്മാനങ്ങൾ നൽകി. 'ബാക്ക്​ ടു സ്​റ്റഡി' പ്രമോഷൻെറ ഭാഗമായാണ്​ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്​താൻ മാൾ അൽ വുകൈറിൽ വെച്ച് പരിപാടി നടത്തിയത്​. മൂന്നു വ്യത്യസ്ത കാറ്റഗറികളിലായി നടത്തിയ മൽസരത്തിൽ 400ഓളം കുട്ടികൾ പങ്കെടുത്തിരുന്നു.

കാറ്റഗറി 'എ'യിൽ മൂന്നിനും അഞ്ചിനും ഇടയിലുള്ള കുട്ടികൾ 'ഡ്രീം ഹൗസ്'​, കാറ്റഗറി 'ബി'യിൽ ആറിനും ഒമ്പതിനും ഇടയിലുള്ളവർ 'സേവ്​ ദ എർത്ത്​', കാറ്റഗറി 'സി'യിൽ 10നും 13നും ഇടയിലുള്ളവർ 'ഡേയ്​സ്​ ഓഫ്​ സർവൈവൽ' എന്നീ വിഷയങ്ങളിലാണ്​ മൽസരിച്ചത്​.

സ്കൂൾ തുറക്കുന്നതിൻെറ ഭാഗമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്​ 'ബാക്ക്​ ടു സ്​റ്റഡി' പ്രൊമോഷൻ തുടങ്ങിയിരുന്നു. വിദ്യാർഥികൾക്ക് ആവശ്യമായ നിരവധി സാധനങ്ങളാണ് വൻ ഓഫറിൽ ഒരുക്കിയിരിക്കുന്നതെന്ന്​ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story