ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ബോട്ടിൽ ആർട്ട് വർക്ക്ഷോപ് സംഘടിപ്പിച്ചു
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ബോട്ടിൽ ആർട്ട് വർക്ക്ഷോപ് സംഘടിപ്പിച്ചു
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ബോട്ടിൽ ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, വീട്ടമ്മമാർ തങ്ങളുടെ മനോഹരമായ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു.
വിജയികളായവർക്ക് ഖത്തർ റിയൽ കാഷ് വൗച്ചറുകൾ സമ്മാനമായി നൽകി. കൂടാതെ വർക്ക്ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയപൂർവം നന്ദി അറിയിച്ചു. ഇത്തരത്തിലുള്ള സൃഷ്ടിപരമായ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

