ഗ്രാൻഡ് ഹൈപർ മാർക്കറ്റ് മെഗാ പ്രമോഷൻ നറുക്കെടുപ്പ്
text_fieldsഗ്രാൻഡ് ഹൈപർ മാർക്കറ്റ് മെഗാ പ്രമോഷൻ നറുക്കെടുപ്പ് ചടങ്ങിൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പി.ആർ.ഒ സിദ്ദീഖ്, ഖത്തർ വാണിജ്യവിഭാഗം ഉദ്യോഗസ്ഥൻ അബ്ദുൽ മാലിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാരശൃഖലയായ ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റിെൻറ മെഗാ പ്രമോഷനായ 'ഗ്രാൻഡ് സമ്മർ ബയ് ആൻഡ് ഡ്രൈവ്' നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു.
ഈ വർഷം ജൂലൈ 22ന് തുടങ്ങി സെപ്റ്റംബർ 29വരെ നീണ്ടുനിന്ന മെഗാ പ്രമോഷനിൽ പങ്കാളികളായവരിൽനിന്നാണ് നറുക്കെടുപ്പ് നടത്തിയത്. ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91, 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപർ മാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നീ ഷോറൂമുകളിൽനിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുേമ്പാൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴിയാണ് ഉപഭോക്താക്കൾ സമ്മാനപദ്ധതിയിൽ പങ്കാളികളായത്. ഖത്തർ വാണിജ്യവിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ വിജയിച്ച നാല് ഭാഗ്യശാലികൾക്ക് പുതുപുത്തൻ ഷെവർെല കാപ്റ്റിവയാണ് സമ്മാനം. വിജയികൾക്കുള്ള സമ്മാനവിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

