ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യശാലികൾക്ക് സമ്മാന വിതരണം
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അശ്റഫ് ചിറക്കൽ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനമായ
ഷെവർലെ കാപ്റ്റിവ കാറിെൻറ താക്കോൽ കൈമാറിയപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിെൻറ കഴിഞ്ഞ മെഗാ പ്രമോഷനായ 'സമ്മർ ബയ് ആൻഡ് ഡ്രൈവ്' നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണം ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽവെച്ച് നടന്നു.
നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ നാലുപേർക്ക് പുതുപുത്തൻ ഷെവർലെ കാപ്റ്റിവ കാറുകളാണ് സമ്മാനമായി നൽകിയത്.
2021 ജൂലൈ 22നു തുടങ്ങി 2021സെപ്റ്റംബർ 29 നീണ്ടുനിന്ന മെഗാ പ്രമോഷനിൽ പങ്കെടുത്തവരിൽനിന്നാണ് നാലു ഭാഗ്യശാലികളെ കണ്ടെത്തിയത്. ഗ്രാൻഡ് മാളിലെ ഖത്തിറിലെ ഔട്ട്ലറ്റുകളായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തി റാഫിൾ കൂപ്പൺ നിക്ഷേപിച്ചാണ് ഉപഭോക്താക്കൾ മത്സരത്തിൽ പങ്കാളികളായത്. ഖത്തർ വാണിജ്യവിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒക്ടോബർ മൂന്നിനായിരുന്നു നറുക്കെടുപ്പ് നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

