ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് റീജനൽ ഡയറക്ടർ
അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ലോക പ്രമേഹ ദിനത്തിൽ ഇമാറ ഹെൽത്ത് കെയറുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രജിസ്ട്രേഷൻ ചെയ്ത 200ൽ അധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രക്തസമ്മർദം, പ്രമേഹം, ഉൾപ്പെടെ വിവിധ പരിശോധനകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എസ്ദാൻ വുകൈർ ഷോറൂമിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഐ.സി.സി ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

