ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ശിശുദിനാഘോഷ ആർട്ട് വർക്ക്ഷോപ്
text_fieldsഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ആർട്ട് വർക്ക്ഷോപ്പിൽ പങ്കെടുത്തവർ
ദോഹ: രാജ്യത്തെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ആർട്ട് വർക്ക്ഷോപ് സംഘടിപ്പിച്ചു.
ഖത്തർ തമിഴ് സിങ്ക പെൺകൾ അസോസിയേഷനുമായി സഹകരിച്ചു നടന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത എഴുപതോളം വിദ്യാർഥികൾ മനോഹരമായ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു. ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖ വ്യക്തികളോടൊപ്പം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സി.ഇ.ഒ ശരീഫ് ബി.സി. ഉദ്ഘാടനം ചെയ്തു. തിരക്കേറിയ പ്രവാസജീവിതത്തിലും കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ മാതാപിതാക്കൾ കാണിക്കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
കുട്ടികളുടെ കഴിവുകൾ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചുമുള്ള പരിപാടികൾ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലില്ലി ബട്ടർഫ്ലൈസിലെ കുട്ടികളുടെ നൃത്താവതരണവും പരിപാടിയുടെ മാറ്റ് കൂട്ടി. 'ദി ആർട്ട് ഓഫ് ക്രിയേറ്റിവ് ചിൽഡ്രൻ'എന്ന വിഷയത്തിൽ കൺസൽട്ടന്റ് പീഡിയാട്രിഷനായ ഡോ. പ്രിയങ്ക മണി ക്ലാസെടുത്തു. വർക്ക്ഷോപ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ ആർട്ട് ടീച്ചർമാർക്കും ഡാൻസ് പെർഫോമർമാർക്കും സമ്മാനവിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

