വമ്പിച്ച വിലക്കുറവുമായി ഗ്രാൻഡ് മാളിൽ ‘10, 20, 30’ പ്രമോഷന് തുടക്കം
text_fieldsഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 10, 20, 30 പ്രമോഷൻ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷന് തുടക്കമായി. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറികൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഈ ഓഫറിൽ എല്ലാ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
വിന്റർ സീസണിൽ വൻ വിലക്കുറവിൽ ജാക്കറ്റുകൾ, സെറ്ററുകൾ, തൊപ്പികൾ ഉൾപ്പെടെയുള്ള ശൈത്യകാല വസ്ത്രങ്ങളും ഉൾപ്പെടുന്നു. പുരുഷന്മാരുടെ വസ്ത്രങ്ങൾ, ലേഡീസ് ചുരിദാറുകൾ, ഡെനിം ജാക്കറ്റുകൾ, കിഡ്സ് വെയർ, പാദരക്ഷകൾ, സ്ത്രീകളുടെ ബാഗുകൾ എന്നിവയുൾപ്പെടെ വിപുലമായ ശേഖരവും ലഭ്യമാണ്. പ്രമോഷന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകൾ ഉപയോഗപ്പെടുത്താനാവും. 10, 20, 30 പ്രമോഷന് പുറമേ, ഉപഭോക്താക്കൾക്ക് 50 റിയാൽ ഷോപ്പിങ്ങിലൂടെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് 11ാം വാർഷിക മെഗാ പ്രമോഷനിൽ പങ്കെടുക്കാം. 2,40,000 റിയാൽ കാഷ് റിവാർഡുകളും രണ്ട് ആഡംബര കാറുകളും ഭാഗ്യ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. ഡിസംബർ 25 വരെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) ഈ പ്രമോഷൻ ഉണ്ടാവും.
എല്ലാ മൂന്നു മാസക്കാലയളവിലും നടത്തിവരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകളും ഗോൾഡ് ബാറുകളും കാഷ് പ്രൈസുകളും നൽകി ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

