Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് ഹൈപ്പർ ഓൺലൈൻ പർച്ചേസ്​: മൊബൈൽ ആപ്പ്​ പുറത്തിറക്കി

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ ഇപ്പോൾ രണ്ട്​ രീതിയിൽ ആണ് ഓർഡറുകൾ സ്വീകരിക്കുന്നത്
qatar app grand
cancel
camera_altഖത്തറിലെ ഗ്രാൻഡ് ഹൈപ്പർ മൊബൈൽ ആപ്ലിക്കേഷൻ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ലോഞ്ച് ചെയ്യുന്നു. ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ബി.സി. ഷെരീഫ് എന്നിവർ സമീപം

ദോഹ: ഖത്തറിലെ പ്രമുഖ റീ​ട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഓൺലൈൻ പർച്ചേസ്​ സുഗമമാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ലോക്​ഡൗൺ സമയത്ത്​ ഉപഭോക്​താക്കളുടെ സൗകര്യാർത്ഥം ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ www.grandhypermarkets.com വഴിയും വാട്സാപ്പ് നമ്പർ ആയ 55518277 വഴിയും അവശ്യസാധനങ്ങൾ ഹോം ഡെലിവറിയായി നൽകിയിരുന്നു.

ഉപഭോക്​താക്കൾക്ക്​ തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഗ്രാൻഡ് ഹൈപ്പർ എന്ന മൊബൈൽ അപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യാവുന്നതാണ്. ഗ്രാൻഡ് ഹൈപ്പർ ഇപ്പോൾ രണ്ട്​ രീതിയിൽ ആണ് ഓർഡറുകൾ സ്വീകരിക്കുന്നത്.

ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന കസ്​റ്റമേഴ്സിന് ഹോം ഡെലിവെറിയും ഓർഡർ ആൻഡ് പിക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പർ മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ ​േപ്ലസ്​റ്റോറിലും ആപ്പിൾ പ്ലേ സ്​റ്റോറിലും ലഭ്യമാണ്. ഉപഭോക്​താക്കളുടെ സൗകര്യാർത്ഥം അവർക്ക്​ ഡെലിവറി വേണ്ട സമയത്തുതന്നെ ഓർഡറുകൾ എത്തിച്ചുനൽകാൻ പ്രത്യേക ശ്രദ്ധ നൽകാറുണ്ടെന്നും റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - grand hyper online purchase app launched
Next Story