Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് നാലാം വാർഷികം: പ്രമോഷനുകൾ തുടങ്ങി
text_fieldsbookmark_border
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്ഥാൻ മാൾ വുകൈറിൽ നാലാം വാർഷികത്തോടനുബന്ധിച്ച പ്രമോഷൻ ആരംഭിച്ചു. വാർഷികത്തോടനുബന്ധിച്ച് ഇന്ന് (സെപ്റ്റംബർ അഞ്ച്) പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട്ട്ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്, ഹൗസ്ഹോൾഡ് ഐറ്റംസ്, ഗാർമെൻറ്സ്, ഫൂട്വെയർ തുടങ്ങിയ നിരവധി സാധനങ്ങൾ നാല് റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
1000 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുന്ന ആദ്യത്തെ 50 ഉപഭോക്താക്കൾക്ക് XIAOMI REDMI 9 നാല് റിയാലിന് സ്വന്തമാക്കാം. കഴിഞ്ഞ നാല് വർഷത്തോളമായി ഉപഭോക്താക്കൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡിെൻറ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
Next Story

