ഗ്രാൻഡ് എക്സ്പ്രസ് വാർഷികം ആഘോഷിച്ചു
text_fieldsഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ സ്റ്റോറിൽ അഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ സ്റ്റോറിൽ അഞ്ചാം വാർഷികം ആഘോഷിച്ചു. ഗ്രാൻഡ് മാൾ സി.ഇ.ഒ നിതിൽ, സി.ഒ.ഒ ഹരീഷ്, ഡി.ജി.എം സൂരജ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ, മറ്റു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ വാർഷികാഘോഷ വേളയിൽ പങ്കെടുത്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിരുന്നു.
കൂടാതെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട് ലെറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ കാറും 120,000 റിയാലിന്റെ കാഷും നേടാനുള്ള അവസരവും ഉണ്ട്. ഖത്തറിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. മറ്റ് ഔട്ട് ലെറ്റുകളിലും സമാനമായ വാർഷിക പരിപാടികൾ സംഘടിപ്പിച്ച് ഗുണമേൻമയുള്ള ഉൽപന്നങ്ങൾ മികച്ച വിലയിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

