ഷഹാനിയയിൽ 'ഗ്രാൻഡ് എക്സ്പ്രസ്' ഓപണിങ്
text_fieldsഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിെൻറ 74ാമത് കേന്ദ്രം ‘ഗ്രാൻഡ് എക്സ്പ്രസ്’ ഖത്തറിലെ ഷഹാനിയയിൽ ഫഹദ് അല്‍ ദോസരി ഉദ്ഘാടനം ചെയ്യുന്നു. ഗ്രാന്‍ഡ് ഹൈപ്പര്‍ മാർക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ എന്നിവർ സമീപം
ദോഹ: ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ജനകീയ റീട്ടെയിൽ വ്യാപര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിെൻറ 74ാമത് ഷോറൂമിന് ഖത്തറിലെ ഷഹാനിയയിൽ പ്രൗഢഗംഭീരമായ തുടക്കം. വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ ഫഹദ് അല്‍ ദോസരി 'ഗ്രാൻഡ് എക്സ്പ്രസിെൻറ' ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിെൻറ ഖത്തറിലെ അഞ്ചാമത്തെ കേന്ദ്രം കൂടിയാണ് ഒട്ടക നഗരിയായ ഷഹാനിയയിൽ പ്രവർത്തനമാരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാന്‍ഡ് ഹൈപ്പര്‍ മാർക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, റീജനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മിതമായ വിലയിൽ എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ സജ്ജീകരിച്ചാണ് പുതിയ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. രണ്ട് നിലകളിലായി വിശാലമായ സൗകര്യങ്ങൾ ഒരുക്കി 'ഗ്രാന്‍ഡ് എക്സ്പ്രസ്സ്' ഉപഭോക്താക്കളെ വരവേല്‍ക്കുന്നു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മൊബൈല്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്റ്റേഷനറി തുടങ്ങിയവയുടെ വിപുലവും വൈവിധ്യവുമായ ശേഖരവുമുണ്ട്.
ജി.സി.സിയിൽ തങ്ങളുടെ 74ാം ഷോറൂം ഷഹാനിയയിൽ പ്രവർത്തനമാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. ഏറ്റവും മികച്ച ഉപഭോക്തൃ സേവനം ഉറപ്പുവരുത്തിയാവും ഗ്രാൻഡ് എക്സ്പ്രസിെൻറ പ്രവർത്തനമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. വിവിധ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് ഉള്‍പ്പെടെയുള്ള ഓഫറുകളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.