'ഗ്രാൻഡ് എക്സ്പ്രസ്' നാളെ മുതൽ ഷഹാനിയയിൽ
text_fieldsദോഹ: ഗ്രാൻഡ് ഹൈപർമാർക്കറ്റ് ശൃംഖലയിലെ 74ാമത് ഷോറൂം 'ഗ്രാൻഡ് എക്സ്പ്രസ്' ഷഹാനിയയിൽ വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. പച്ചക്കറികൾ മുതൽ, വീട്ടുപകരണങ്ങൾ വരെ എല്ലാ ഉപഭോക്തൃ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയാണ് ഗ്രാൻഡ് ഹൈപർമാർക്കറ്റിൻെറ ഖത്തറിലെ അഞ്ചാമത്തെയും ജി.സി.സിയിലെ 74ാമത്തെയും ഷോറൂം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഷഹാനിയയിൽ തുറന്നു പ്രവർത്തിക്കുന്നത്.
പഴവർഗങ്ങൾ, എല്ലാത്തരത്തിലുംപെട്ട ഭക്ഷ്യ വസ്തുക്കൾ, ഡിപാർട്മെൻറ് സ്റ്റോർ, ഗാർമെൻറ്സ്, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ മിതമായ വിലയിൽ ലഭിക്കുന്ന ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖല കൂടിയാണ് ഗ്രാൻഡ്. രണ്ടു നിലയിലായി അതിവിശാലമായ സജ്ജീകരണങ്ങളോടെയാണ് പുതിയ ഷോറൂം തയാറാക്കിയത്.
ഉദ്ഘാടനത്തിൻെറ ഭാഗമായി ഉപഭോക്താക്കൾക്ക് വിലക്കുറവിൻെറ വൻ ഓഫറുകൾ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു. വരും മാസങ്ങളിൽ ഖത്തറിെല പ്രധാന കേന്ദ്രങ്ങളിലെല്ലാം ഗ്രാൻഡിൻെറ പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.