ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് 23 മുതൽ അൽ അതിയയിൽ
text_fieldsദോഹ: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത് ഔട്ട്ലെറ്റ് ഫെബ്രുവരി 23ന് ഞായറാഴ്ച അൽ അതിയയിൽ തുറന്ന് പ്രവർത്തിക്കും.
രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് രംഗത്തെ പ്രമുഖരും വിവിധ സർക്കാർ മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റീജൻസി ഗ്രൂപ് എം.ഡി ഡോ. അൻവർ അമീൻ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ഓരോ പര്‍ച്ചേസിനും സ്പെഷൽ ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്ട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡെയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയർ, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉൽപന്നങ്ങളുടെ വലിയ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ഗാർമെന്റ്സ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാരരംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഈ വർഷം പുതുതായി അഞ്ചു ഹൈപ്പർമാർക്കറ്റുകൾകൂടി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭമെന്നും അഷ്റഫ് ചിറക്കൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

