ഗ്രെയിസ് ഖത്തർ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഷെരീഫ് ദാർ, അബ്ദുറഹ്മാൻ തൊടുപുഴ, റഷീദ് വടക്കാങ്ങര
ദോഹ: കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ ഫോർ ഡെവലപ്പിങ് സൊസൈറ്റീസിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയിസ് എജുക്കേഷനൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്റർ നിലവിൽ വന്നു. ഷെരീഫ് ദാർ മേമുണ്ടയാണ് ചീഫ് കോഓഡിനേറ്റർ.
അബ്ദുറഹ്മാൻ ഹുദവി തൊടുപുഴ അഡ്മിനിസ്ട്രേറ്റിവ് കോഓഡിനേറ്ററും റഷീദ് വടക്കാങ്ങര ഫിനാൻസ് കൺട്രോളറുമാണ്. ഷഫീഖ് ആലിങ്ങൽ, എ.ടി ഫൈസൽ, ജസീം ചേരാപുരം (മീഡിയ, സോഷ്യൽമീഡിയ, റിസർച് കോഓഡിനേറ്റേഴ്സ്), കോയ കൊണ്ടോട്ടി (പ്രോക്യൂയർമെന്റ് ഓഫിസർ), റഈസ് വയനാട്, ഫിറോസ് പി.ടി (പ്രോഗ്രാം, ഇവന്റ് കോഓഡിനേറ്റർമാർ) എന്നിവർ മറ്റു ഭാരവാഹികളായി പ്രവർത്തിക്കും.
കരീംഗ്രാഫി, സവാദ് വെളിയൻകോട്, പി.പി റഷീദ്, ബഷീർഖാൻ കൊടുവള്ളി, ഹമദ് മൂസ, ഷിറാസ് സിതാര, ഷാനവാസ് ടി.ഐ, സാദിഖ് പാലക്കാട്, അജ്മൽ നബീൽ, ജാബിർ റഹ്മാൻ, നവാസ് കോട്ടക്കൽ, ഷെരീഫ് അരിമ്പ്ര, ഒ.കെ മുനീർ, അനീസ് നരിപ്പറ്റ, അശ്റഫ് തൂണേരി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്.
എസ്.എ.എം ബഷീർ, അബ്ദുനാസർ നാച്ചി, ഡോ. സമദ്, സലീം നാലകത്ത്, പി.വി മുഹമ്മദ് മൗലവി മുഖ്യരക്ഷാധികാരികളും പി.എസ്.എം. ഹുസൈൻ, കെ.മുഹമ്മദ് ഈസ, ജൂറൈജ് ഇത്തിലോട്ട്, ജലീൽ സി.പി രക്ഷാധികാരികളുമാണ്. സി.എച്ച് മുഹമ്മദ് കോയ ചെയറിന് പുറമെ കഴിഞ്ഞ 400 വർഷത്തെ കേരള മുസ്ലിം പൈതൃകവും ചരിത്രവും സംരക്ഷിക്കുന്ന മാപ്പിള ഹെറിറ്റേജ് ലൈബ്രറി, ഗ്രെയിസ് ബുക്സ്, സ്കൂൾ ഓഫ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് എന്നിവയും ഗ്രെയിസിന് കീഴിൽ പ്രവർത്തിച്ചുവരുന്നു.
തുമാമ ഖത്തർ കെ.എം.സി.സി ഹാളിൽ നടന്ന യോഗത്തിൽ ഗ്രെയിസ് എജുക്കേഷനൽ അസോസിയേഷൻ ജനറൽ സെക്രട്ടറിയും മാപ്പിള ഹെറിറ്റേജ് ലൈബ്രറി സി.ഇ.ഒയുമായ അഷ്റഫ് തങ്ങൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. പി.വി മുഹമ്മദ് മൗലവി, ജലീൽ സി.പി സംസാരിച്ചു. അശ്റഫ് തൂണേരി സ്വാഗതവും അബ്ദുറഹ്മാൻ ഹുദവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

