ഗ്രേസ് പിരീഡ് 31 വരെ
text_fieldsഖത്തർ: ഖത്തറിലെ എൻട്രി, എക്സിറ്റ് നിയമവ്യവസ്ഥകൾ ലംഘിച്ചവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള ഗ്രേസ് കാലയളവ് ഡിസംബർ 31ന് അവസാനിക്കും. ഒക്ടോബർ 10നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ ഇളവുകൾ ആരംഭിച്ചത്. മന്ത്രാലയത്തിെൻറ സെർച്ച് ആൻഡ് ഫോളോപെ് കേന്ദ്രം, ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ ഏരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ കേന്ദ്രങ്ങൾ എന്നിവ വഴി അപേക്ഷ നൽകി പ്രവാസികൾക്ക് ഇളവുകാലം ഉപയോഗപ്പെടുത്താം.
തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ഈ സമയത്ത് കമ്പനികൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പിഴത്തുകയിൽ 50 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഒക്ടോബർ 10ന് ആരംഭിച്ച നടപടികളുടെ ഭാഗമായി ഡിസംബർ ആദ്യം വരെ 20,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്.

