Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രേസ്​ പിരിയഡ്​: ...

ഗ്രേസ്​ പിരിയഡ്​: ട്രാവൽ പെർമിറ്റ്​ ലഭിച്ച്​ പത്ത് ദിവസത്തിനുള്ളിൽ രാജ്യം വിടണം

text_fields
bookmark_border
ഗ്രേസ്​ പിരിയഡ്​:  ട്രാവൽ പെർമിറ്റ്​ ലഭിച്ച്​ പത്ത് ദിവസത്തിനുള്ളിൽ രാജ്യം വിടണം
cancel
camera_alt

െസർച്ച്​ ആൻഡ്​​ ഫോളോഅപ്​ സർവിസ്​ സെന്‍റർ 

ദോഹ: ഖത്തറിൽ എൻട്രി-എക്സിറ്റ്​ ചട്ടങ്ങൾ ലംഘിച്ച്​ അനധികൃതമായി രാജ്യത്ത്​ കഴിയുന്നവർക്കുള്ള ഗ്രേസ്​ പിരിയഡിലെ ഇളവുകൾ ഉപയോഗ​പ്പെടുത്തിയവർ യാത്രാനുമതി (ട്രാവൽ പെർമിറ്റ്​) ലഭിച്ച്​ പത്തുദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന്​ ആഭ്യന്തരമന്ത്രാലയം. മാർച്ച്​ 31ന്​ അവസാനിക്കുന്ന ഗ്രേസ്​ പിരിയഡ്​ സംബന്ധിച്ച്​ പബ്ലിക് റിലേഷന്‍ വകുപ്പുമായി സഹകരിച്ച് നടത്തിയ വെബിനാറിലാണ് ഇക്കാര്യം ‌വ്യക്തമാക്കിയത്. അനധികൃതമായി ഖത്തറില്‍ തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ രേഖകള്‍ ശരിയാക്കാനായി ഒക്​ടോബർ 10ന്​ ആരംഭിച്ച ഗ്രേസ്​ പിരിയഡ്​ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇളവുകൾ ഉപയോഗപ്പെടുത്തി സ്റ്റാറ്റസ്​ ശരിയാക്കി മടങ്ങാൻ ആഗ്രഹിക്കുന്നവർ ട്രാവല്‍ പെര്‍മിറ്റ് ലഭിച്ച് 10 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം.നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർ നിശ്ചിത കാലാവധിക്കു മുമ്പുതന്നെ അവസരം ഉപയോഗപ്പെടുത്തണം. അവസാന സമയത്തേക്ക് കാത്തുനില്‍ക്കരുതെന്നും വിവിധ കമ്യുണിറ്റി അംഗങ്ങളും കമ്പനി പ്രതിനിധികളും പ​ങ്കെടുത്ത വെബിനാറിൽ വ്യക്തമാക്കി. ഗ്രേസ്​ പിരിയഡ്​ ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച്​ വിശദീകരിക്കുന്നതായിരുന്നു വെബിനാർ. നിയമലംഘകരായി രാജ്യത്ത്​ തുടരുന്നവർ അവസാന തീയതി വരെ കാത്തിരിക്കരുതെന്നും, അപേക്ഷയില്‍ എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ അവസാന സമയങ്ങളില്‍ അപേക്ഷിക്കുന്നവര്‍ക്ക് പദ്ധതിയുടെ ‌ഗുണം ലഭിക്കാതെ പോകുമെന്നും ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സർച്ച്​ ആൻഡ്​ ഫോളോഅപ്പ്​ ഓഫിസിലോ, ഉംസലാൽ, ഉമ്മു സുനൈം, മിസൈമീർ, അൽ വക്​റ, അൽ റയ്യാൻ തുടങ്ങിയ സർവിസ് സെൻററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ഫോറം ലഭ്യമാണ്. ആർ.പി പെർമിറ്റ്​ പുതുക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി അൽ ഷമാൽ, അൽകോർ, അൽ ദായിൻ, ഉം സലാൽ, അൽ ലുലു, ഉനൈസ, സൂഖ്​ വാഖിഫ്​, അൽ റയ്യാൻ, ഉം സനിം, അൽ ഷഹാനിയ, മിസൈമീർ, അൽവക്​റ, ദുഖാൻ എന്നീ കേന്ദ്രങ്ങളെ സമീപിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel Permit
News Summary - Grace Period: Must leave the country within ten days of obtaining a travel permit
Next Story