സർക്കാർ സ്കൂൾ രജിസ്ട്രേഷന് തുടക്കമായി
text_fieldsഖത്തർ വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: സർക്കാർ സ്കൂളുകളിലെ വിദ്യാർഥി രജിസ്ട്രേഷനും ട്രാൻസ്ഫറിനും തുടക്കംകുറിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സർക്കാർ സ്കൂളുകളിൽ പ്രവേശനത്തിന് അർഹരായ എല്ലാവർക്കും ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി രജിസ്ട്രേഷൻ നടത്താമെന്ന് മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച നടപടികൾ സെപ്റ്റംബർ 30 വരെ തുടരും.
ദോഹ പരിധിയിലുള്ള സർക്കാർ സ്കൂളുകൾക്കിടയിലെ ട്രാൻസ്ഫർ ഇലക്ട്രോണിക് സേവനമായ മആരിഫ് വഴിയാണ് ലഭ്യമാവുന്നത്. edu.gov.qa എന്ന വെബ്സൈറ്റിലൂടെ ‘മആരിഫ്’ പ്ലാറ്റ്ഫോം ഉപയോഗിക്കാം. മന്ത്രാലയത്തിന്റെ നിബന്ധനകൾക്കും ആവശ്യമായ രേഖകൾക്കും അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നത്.
ഖത്തരി രക്ഷിതാക്കളുടെ മക്കൾ, ജി.സി.സി പൗരന്മാരുടെ മക്കൾ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾ, സ്വകാര്യ ജീവക്കാരുണ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾ, സ്ഥിര താമസാനുമതിയുള്ള (പെർമനന്റ് റെസിഡൻസി) കുട്ടികൾ എന്നിവർക്കാണ് സർക്കാർ സ്കൂളുകളിൽ പ്രവേശനത്തിന് അർഹരാവുന്നത്.
ഇവരുടെ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഐ.ഡി കാർഡ്, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഫോട്ടോ, കഹ്റമ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രിസിറ്റി ബിൽ, സ്കൂൾ പ്രവേശനത്തിനുള്ള ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഖത്തറിന് പുറത്തുനിന്നു വരുന്നവർ അവസാന അക്കാദമിക് സർട്ടിഫിക്കറ്റോ തുല്യത സാക്ഷ്യപത്രമോ സ്കൂളിന് കൈമാറണം. ഓരോ സ്കൂളിലെയും ആകെ സീറ്റുകൾ, വിദ്യാർഥികളുടെ രജിസ്ട്രേഷനും നിലവിലുള്ള സീറ്റും തുടങ്ങിയ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

