മയക്കുമരുന്നിനെതിരായ സർക്കാർ നീക്കം സ്വാഗതാർഹം -ക്യു.കെ.ഐ.സി
text_fieldsക്യു.കെ.ഐ.സി കൗൺസിൽ യോഗത്തിൽ മുജീബ് റഹ്മാൻ മിശ്കാത്തി സംസാരിക്കുന്നു
ദോഹ: ഭാവിതലമുറക്കും സമൂഹത്തിനും ഭീഷണിയായി മാറുന്ന മയക്കുമരുന്നിനെതിരായ സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും സാമൂഹിക വിപത്തായ മയക്കുമരുന്നിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് പ്രശംസനീയമാണെന്നും ഖത്തർ കേരള ഇസ്ലാഹി സെന്റർ കൗൺസിൽ അഭിപ്രായപ്പെട്ടു.
ഭാവി കേരളത്തെ അപകടപ്പെടുത്തുകയും സമൂഹത്തെ ക്രിമിനൽവത്കരിക്കുകയും ചെയ്യുന്ന ലഹരി, വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വർഗപ്രവേശനം അസാധ്യമാക്കുന്ന ഒന്നാണ്. ഇത്തരം കേസുകളിൽ അകപ്പെടുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനുള്ള തീരുമാനം ഇതിന്റെ വിപത്തും വ്യാപ്തിയും ഭരണകർത്താക്കൾക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ബോധവത്കരണ കാമ്പയിനിന് കൗൺസിൽ പൂർണ പിന്തുണ അറിയിച്ചു. സലാഹുദ്ദീൻ സലാഹി, മുജീബ് റഹ്മാൻ മിശ്കാത്തി, സി.പി. ശംസീർ, വി.കെ. ഷഹാൻ, അസ്ലം കാളികാവ്, ഉമർ ഫൈസി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

