Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.ഒ.പി.എ.സി ജനറൽ...

ജി.ഒ.പി.എ.സി ജനറൽ സെക്ര​േട്ടറിയറ്റ്​ ഓഫിസ്​ ദോഹയിൽ

text_fields
bookmark_border
ജി.ഒ.പി.എ.സി ജനറൽ സെക്ര​േട്ടറിയറ്റ്​ ഓഫിസ്​ ദോഹയിൽ
cancel
camera_alt

അ​​ഴി​മ​തി​ക്കെ​തി​രാ​യ പാ​ർ​ല​മെ​േ​ൻ​റ​റി​യ​ന്മാ​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്​​മ (ജി.​ഒ.​പി.​എ.​സി)​യു​ടെ ദോ​ഹ​യി​ലെ ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യേ​റ്റ്​ ഓ​ഫി​സ്​ ചെ​യ​ർ​മാ​നും ശൂ​റാ കൗ​ൺ​സി​ൽ സ്​​പീ​ക്ക​റു​മാ​യ അ​​ഹ​്​​മ​​ദ് ബി​​ന്‍ അ​ബ്​​ദു​​ല്ല സെ​യ്​​​ദ് ആ​​ല്‍ മ​​ഹ്​​മൂ​​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ  

ദോ​ഹ: അ​​ഴി​മ​തി​ക്കെ​തി​രാ​യ പാ​ർ​ല​മെ​േ​ൻ​റ​റി​യ​ന്മാ​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്​​മ​യു​ടെ (ജി.​ഒ.​പി.​എ.​സി) ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഓ​ഫി​സ്​ ദോ​ഹ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചെ​യ​ർ​മാ​നും ശൂ​റ കൗ​ൺ​സി​ൽ സ്​​പീ​ക്ക​റു​മാ​യ അ​​ഹ​്​​മ​​ദ് ബി​​ന്‍ അ​​ബ്​​ദു​​ല്ല സെ​യ്​​​ദ് ആ​​ല്‍ മ​​ഹ്​​മൂ​​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

അ​ഴി​മ​തി​ക്കെ​തി​രാ​യ ആ​ഗോ​ള പാ​ർ​ല​മെേ​ൻ​റ​റി​യ​ൻ സം​ഘ​ട​ന​ക്ക് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ന​ൽ​കു​ന്ന പൂ​ർ​ണ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും അ​മീ​റി​െൻറ ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.അ​ഴി​മ​തി​ക്കെ​തി​രാ​യി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ൻ​റി ക​റ​പ്ഷ​ൻ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ് അ​മീ​ർ സ്​​ഥാ​പി​ച്ച​താ​ണ്. ആ​ഗോ​ള ത​ല​ത്തി​ൽ അ​ഴി​മ​തി​ക്കെ​തി​രെ നി​ല​കൊ​ള്ളു​ന്ന​വ​ർ​ക്ക് അ​ന്താ​രാ​ഷ​ട്ര അ​ഴി​മ​തി​വി​രു​ദ്ധ ദി​ന​ത്തി​ൽ പു​ര​സ്​​കാ​രം ന​ൽ​കു​മെ​ന്നും സ്​​പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​മീ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ഖ​ത്ത​ർ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര ശ്ര​മ​ങ്ങ​ൾ​ക്ക് ഖ​ത്ത​റിെൻറ പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. പൊ​തു​ധ​ന​ത്തെ​യോ പൊ​തു ഓ​ഫി​സു​ക​ളെ​യോ ബാ​ധി​ക്കു​ന്ന ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളെ ത​ട​യു​ന്ന​തി​നും സ​മ​ഗ്ര​ത​യും സു​താ​ര്യ​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഖ​ത്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഴി​മ​തി ത​ട​യു​ന്ന​തി​ന് പാ​ർ​ല​മെേ​ൻ​റ​റി​യ​ന്മാ​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​വ​രു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തിെൻറ പ​ങ്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം. അ​ഴി​മ​തി​ക്കെ​തി​രാ​യ പാ​ർ​ലി​മെേ​ൻ​റ​റി​യ​ന്മാ​രു​ടെ ഏ​ക അ​ന്ത​ർ​ദേ​ശീ​യ ശൃം​ഖ​ല​യാ​ണ് ജി.​ഒ.​പി.​എ.​സി​യെ​ന്നും സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.

ഓ​ഫി​സ്​ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വി​ർ​ച്വ​ൽ ച​ട​ങ്ങി​ൽ അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് ക​ൺേ​ട്രാ​ൾ ആ​ൻ​ഡ് ട്രാ​ൻ​സ്​​പെ​ര​ൻ​സി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഹ​മ​ദ് ബി​ൻ നാ​സ​ർ അ​ൽ മി​സ്​​ന​ദ്, ജി.​ഒ.​പി.​എ.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജി.​ഒ.​പി.​എ.​സി അ​റ​ബ് ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് ഡോ. ​നാ​സ​ർ ജാ​സിം അ​ൽ സ​നീ​അ തു​ട​ങ്ങി​യ​വ​രും ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ േൻ​റ​റി​യ​ന്മാ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GOPAC General Secretariat Office
News Summary - GOPAC General Secretariat Office
Next Story