Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൂഗ്​ൾ പേ ഇനി...

ഗൂഗ്​ൾ പേ ഇനി ഖത്തറിലും

text_fields
bookmark_border
ഗൂഗ്​ൾ പേ ഇനി ഖത്തറിലും
cancel

ദോഹ: അതിവേഗ ഡിജിറ്റൽ പണമിടപാട്​ ആപ്ലിക്കേഷനായ 'ഗൂഗിൾ പേ' സേവനം ഇനി ഖത്തറിലും. രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപഭോക്​താക്കൾക്ക്​ 'ഗൂഗ്​ൾ പേ' ഉപയോഗിച്ച്​ പണവിനിമയം നടത്താമെന്ന്​ ഖത്തർ സെൻട്രൽ ബാങ്ക്​ അറിയിച്ചു. സുരക്ഷാ പരിശോധന നടപടികൾ പൂർത്തിയാക്കിയ ശേഷമാണ്​ ​​ലോകത്ത്​ ഏറെ സ്വീകാര്യത നേടിയ ഗൂഗ്​ൾ പേയും രാജ്യത്തെ വിവിധ ബാങ്കുകൾ വഴി ഉപയോഗിക്കാൻ അനുവാദം നൽകിയത്​.

ഇതിനു പിന്നാലെ, ഖത്തർ നാഷണൽ ബാങ്ക്​, കൊമേഴ്​ഷ്യൽ ബാങ്ക്​, ദുഖാൻ ബാങ്ക്​, ഖത്തർ ഇസ്​ലാമിക്​ ബാങ്ക്​ (ക്യൂ.ഐ.ബി) ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗ്​ൾ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട്​ വഴി ഉപഭോക്​താക്കൾക്ക്​ ലഭ്യമാവുമെന്ന്​ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങൾ വഴിയും, ഉപഭോക്​താക്കൾക്ക്​ എസ്​.എം.എസ്​ സന്ദേശത്തിലൂടെയും അറിയിപ്പ്​ നൽകി.

​ആൻഡ്രോയ്​ഡ്​ ഫോണുകളിൽ ​േപ്ല സ്​റ്റോറിൽ നിന്നും ഡൗൺലോഡ്​ ചെയ്യുന്ന്​ 'ജി പേ' ആപ്ലി​ക്കേഷൻ ബാങ്ക്​ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്ത്​ ഉപയോഗിക്കാവുന്നതാണ്​. ഉപഭോക്​താക്കൾക്ക്​ സുരക്ഷിതവും, അതിവേഗത്തിലും ഇടപാട്​ പൂർത്തിയാക്കാം എന്ന വാഗ്ദാനവുമായാണ്​ ബാങ്കുകൾ ഗൂഗ്​ൾ പേ അവതരിപ്പിക്കുന്നത്​.

​​ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക്​ രാജ്യത്തെ പണമിടപാട്​ എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ്​ ഗൂഗ്​ൾ പേ ഉപയോഗത്തിന്​ അനുവാദം നൽകിയത്​. നിലവിൽ, ആപ്പ്​ൾ പേ, സാംസങ്​ പേ എന്നിവക്ക്​ നേരത്തെ അനുവാദം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google PayQatar
News Summary - Google Pay services available in Qatar
Next Story