Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂ​​ഖ് ന​​ജ​​ദ​​യി​ൽ...

സൂ​​ഖ് ന​​ജ​​ദ​​യി​ൽ പു​​തി​​യ ഗോ​​ള്‍ഡ് സൂ​​ഖ്​ തു​റ​ന്നു 

text_fields
bookmark_border
സൂ​​ഖ് ന​​ജ​​ദ​​യി​ൽ പു​​തി​​യ ഗോ​​ള്‍ഡ് സൂ​​ഖ്​ തു​റ​ന്നു 
cancel
camera_alt?????? ????????????? ?????? ????????? ????????? ???????

ദോ​​ഹ: സൂ​​ഖ് ന​​ജ​​ദ​​യി​ൽ പു​​തി​​യ ഗോ​​ള്‍ഡ് സൂ​​ഖി​​െ​ൻ​റ പ്ര​​വ​​ര്‍ത്ത​​നം തു​​ട​​ങ്ങി. ​ദി ​​പ്രൈ​​വ​​റ്റ് എ​​ന്‍ജി​​നി​​യ​​റി​​ങ് ഓ​​ഫീ​​സി​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് പു​​തി​​യ സ്വ​​ര്‍ണ വി​​പ​​ണി തു​റ​ന്ന​ത്.  50ല​​ധി​​കം ഷോ​​പ്പു​​ക​​ള്‍ അ​​ട​​ങ്ങി​​യ​താ​ണി​ത്. മ​​നോ​​ഹ​​ര​​മാ​​യ രീ​​തി​​യി​​ല്‍ ഡി​​സൈ​​ന്‍ ചെ​​യ്തി​​രി​​ക്കു​​ന്ന സൂ​​ഖി​​ല്‍ വി​​വി​​ധ​​ത​​രം ആ​​ഭ​​ര​​ണ​​ഷോ​​പ്പു​​ക​​ളും ജ്വ​​ല്ല​​റി​​ക​​ളു​​മു​​ണ്ട്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ താ​​ല്‍പ​​ര്യ​​ങ്ങ​​ള്‍ക്കും അ​​ഭി​​രു​​ചി​​ക​​ള്‍ക്കും ഇ​​ണ​​ങ്ങു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് സൂ​​ഖ് സം​​വി​​ധാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 

ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു​​ശേ​​ഷം പ്രൈ​​വ​​റ്റ്് എ​​ന്‍ജി​​നി​​യ​​റി​​ങ് ഓ​​ഫീ​​സ് മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ര്‍ നാ​​സ​​ര്‍ റാ​​ഷി​​ദ് അ​​ല്‍നു​​ഐ​​മി പു​​തി​​യ സൂ​​ഖി​​ല്‍ സ​​ന്ദ​​ര്‍ശ​​നം ന​​ട​​ത്തി. ഷോ​​പ്പു​​ക​​ളെ​​ക്കു​​റി​​ച്ചും പ്ര​​ദ​​ര്‍ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ആ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ദ്ദേ​​ഹ​​ത്തോ​​ട് വി​​ശ​​ദീ​​ക​​രി​​ച്ചു. ഖ​​ത്ത​​റി​​ലെ എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​ത്യേ​​കി​​ച്ച് ഗ​​ള്‍ഫ്, അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളു​​ടേ​​തു​​ള്‍പ്പ​​ടെ അ​​ഭി​​രു​​ചി​​ക്കി​​ണ​​ങ്ങു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍.

വി​​വി​​ധ​​ങ്ങ​​ളാ​​യ രാ​​ജ്യാ​​ന്ത​​ര ഡി​​സൈ​​നു​​ക​​ളും ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്. ഒ​​രു കു​​ട​​ക്കീ​​ഴി​​ല്‍ 50 ഷോ​​പ്പു​​ക​​ളെ കൂ​​ട്ടി​​യി​​ണ​​ക്കു​​ക​​യാ​​ണ് ഗോ​​ള്‍ഡ് സൂ​​ഖി​​ലൂ​​ടെ​​യെ​​ന്ന് സൂ​​ഖ് വാ​​ഖി​​ഫ് ഡ​​യ​​റ​​ക്ട​​ര്‍ മു​​ഹ​​മ്മ​​ദ് അ​​ല്‍സ​​ലേം പ​​റ​​ഞ്ഞു. ആ​​ഭ​​ര​​ണ​​ങ്ങ​​ളും മ​​ഞ്ഞ​​സ്വ​​ര്‍ണ​​വും വി​​ല്‍ക്കു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട ജ്വ​​ല്ല​​റി സ്റ്റോ​​റു​​ക​​ളെ​​ല്ലാം പൂ​​തി​​യ സൂ​​ഖി​​ലു​​ണ്ടാ​​കും. സൂ​​ഖി​​ലെ ര​​ണ്ടാം നി​​ല വ​​ര്‍ക്ക്ഷോ​​പ്പാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും. നി​​ല​​വി​​ല്‍ അ​​ല്‍ഗാ​​നി​​മി​​ല്‍ ഗോ​​ള്‍ഡ് സൂ​​ഖ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ട്. സ്വ​​ര്‍ണ വി​​ല്‍പ്പ​​ന​​ക്കാ​​യി സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തി​​നു​​ള്ള ഓ​​ഫീ​​സ് ഉ​​ട​​ന്‍ത​​ന്നെ സൂ​​ഖി​​നു​​ള്ളി​​ല്‍ തു​​റ​​ക്കു​​മെ​​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsgold souk
News Summary - gold souk-qatar-gulf news
Next Story