ഗോൾഡ് കപ്പ് സന്നാഹം: എൽസാൽവഡോറിനെതിരെ ഖത്തറിന് ജയം
text_fieldsഎൽസാൽവഡോറിനെതിരായ മത്സരത്തിൽ ഖത്തറിെൻറ അക്രം അഫിഫിെൻറ മുന്നേറ്റം
ദോഹ: ഒരാഴ്ച കഴിഞ്ഞ് നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിന് മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ ഖത്തറിന് ജയം. ക്രൊയേഷ്യയിലെ പുലയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. കളിയുടെ 68ാം മിനിറ്റിൽ സ്റ്റാർ സ്െട്രെക്കർ അൽമോസ് അലി നേടിയ ഗോളിലായിരുന്നു ഖത്തറിെൻറ ജയം.
മധ്യനിര താരം അബ്ദുൽ അസിസ് ഹാതിം ചുവപ്പുകാർഡുമായി പുറത്തായതോടെ 10 പേരുമായാണ് ഖത്തർ കളി പൂർത്തിയാക്കിയത്. നേരത്തേ ഇവിടെ നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഖത്തർ ക്രൊയേഷ്യ റിസർവ് ടീമിനെ 3-0ത്തിന് തോൽപ്പിച്ചിരുന്നു.
രണ്ട് സന്നാഹവും പൂർത്തിയാക്കിയതിനു പിന്നാലെ ടീം തിങ്കളാഴ്ചതന്നെ അമേരിക്കയിലേക്ക് യാത്രയായി. ജൂൈല 10ന് കിക്കോഫ് കുറിക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ ജൂൈല 13ന് പനാമ, 17ന് ഗ്രേനഡ, 20ന് ഹോണ്ടുറസ് എന്നിവർക്കെതിരെയാണ് ഖത്തറിെൻറ മത്സരങ്ങൾ.2022ൽ സ്വന്തം മണ്ണിലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിെൻറ പ്രധാന രാജ്യാന്തര പോരാട്ടം കൂടിയാണിത്.

