‘ഗോൾസ് ഫോർ ഗുഡ്’; ഐഡിയൽ സ്കൂൾ ടീമുകൾക്ക് കിരീടം
text_fieldsഎജുക്കേഷൻ എബൗ ആൾ ‘ഗോൾസ് ഫോർ ഗുഡ്’ടൂർണമെന്റ് ആൺ, പെൺ വിഭാഗങ്ങളിൽ വിജയിച്ച ഐഡിയൽ സ്കൂൾ ടീം
ദോഹ: അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന എജുക്കേഷൻ എബൗ ഓൾ (ഇ.എ.എ) സംഘടിപ്പിച്ച ‘റമദാൻ ഗോൾസ് ഫോർ ഗുഡ്’ഫുട്ബാൾ ടൂർണമെന്റിൽ ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ടീമുകൾക്ക് കിരീടം. അൽ വജ്ബ ദോഹ കോളജ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ ഐഡിയൽ സ്കൂൾ ആൺകുട്ടികളും പെൺകുട്ടികളും ജേതാക്കളായി.
കാറ്റഗറി മൂന്നിൽ അപരാജിതരായി കുതിച്ച ആൺകുട്ടികളുടെ ടീം ഗ്രൂപ് ജേതാക്കളായാണ് ഫൈനലിൽ ഇടം നേടിയത്. ഫൈനലിൽ ഖത്തർ അക്കാദമി ദോഹയെ തോൽപിച്ച് കിരീടമണിഞ്ഞു. ഷഹസാദ് ഹസൻ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
പെൺകുട്ടികളുടെ കാറ്റഗറി മൂന്നിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ടീം ഫൈനലിൽ അസ്സലാം സ്കൂളിനെ 1-0ത്തിന് തോൽപിച്ച് കിരീടമണിഞ്ഞു. ആൻ മേരി ഡെലിജോ വിജയഗോൾ നേടി. മിൻഹ ബിൻത് മുഹമ്മദ് മികച്ച താരമായി.
നുൻ മുഹമ്മദ് ബെസ്റ്റ് ഗോൾകീപ്പർ ബഹുമതിയും നേടി. സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ് വിജയികളെ അനുമോദിച്ചു.