‘ഗോൾസ് ഫോർ ഗുഡ്’ ഫുട്ബാൾ; എം.ഇ.എസ് ജേതാക്കൾ
text_fieldsഇ.എ.എ ‘ഗോൾസ് ഫോർ ഗുഡ്’ ഫുട്ബാൾ പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 18 ജേതാക്കളും അണ്ടർ 15 റണ്ണേഴ്സ് അപ്പുമായി എം.ഇ.എസ് ടീം
ദോഹ: എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഗോൾസ് ഫോർ ഗുഡ്’ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം ജേതാക്കളായി. ‘കുട്ടികളുടെ പ്രതീക്ഷകളെ പുനർനിർമിക്കുക എന്ന ശീർഷകത്തിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ ഖത്തറിലെ 30 സ്കൂളുകളാണ് പങ്കെടുത്തത്. 10 മുതൽ 18 വരെയുള്ള പ്രായക്കാരിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടന്നത്. അണ്ടർ 18 പെൺകുട്ടികളിൽ എം.ഇ.എസ് ജേതാക്കളായപ്പോൾ, 15 വിഭാഗത്തിൽ റണ്ണേഴ്സ് അപ്പായി. സ്കൂൾ ടീം അംഗങ്ങളെയും പരിശീലകരെയും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.

