ഗോൾ സോക്കർ: ഫാൻസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ 'ഗോൾ സോക്കർ' ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച കിക്കോഫ്. 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം വൈകീട്ട് 6.30 മുതൽ ആരംഭിക്കും. ഉദ്ഘാടന പരിപാടിയിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചതായി ഫോക്കസ് ഖത്തർ റീജ്യൻ സി.ഇ.ഒ ഹാരിസ് പി.ടി അറിയിച്ചു.
അർജന്റീന ഫാൻസ്, ബ്രസീൽ ഫാൻസ്, എപ്പാക്ക് എഫ്.സി, ആൽഫ എഫ്.സി, സ്പൈകേഴ്സ് എഫ്.സി, സോക്കർ ബോയ്സ്, റോവേർസ് എഫ്.സി, ഒലേ എഫ്.സി, എഫ്.സി ബിദ, ഫ്രൈഡേ എഫ്.സി, ആസ്റ്റ് കോ എഫ്.സി, ഡിഫൻഡേഴ്സ് എഫ് സി, ഓർബിറ്റ് എഫ്.സി, ബിൻ ഗാനിം ബോയ്സ്, വികിങ്സ് എഫ് സി, ന്യൂട്ടൺ എഫ് സി എന്നിങ്ങനെ പതിനാറ് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ശനിയാഴ്ച വൈകീട്ട് 11 മണിയോടെ അവസാനിക്കുന്ന മത്സരങ്ങൾ മിസൈമീറിലെ ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുക. റിയാദ മെഡിക്കൽ സെന്ററാണ് ടൈറ്റിൽ സ്പോൺസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

